മുതിര്‍ന്ന RSS പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ വിടവാങ്ങി

മുതിര്‍ന്ന RSS പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ വിടവാങ്ങി. 96 വയസായിരുന്നു. 

Last Updated : Jun 11, 2020, 07:33 AM IST
  • പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
  • 1942 മുതല്‍ ദത്തോപാന്ത് ഠേംഗ്ഡിയോടൊപ്പം ആര്‍എസ്എസിലും പിന്നീട് BMSലും പ്രവര്‍ത്തിച്ചു. BMS സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദേശീയ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുതിര്‍ന്ന RSS പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ വിടവാങ്ങി

കൊച്ചി: മുതിര്‍ന്ന RSS പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ വിടവാങ്ങി. 96 വയസായിരുന്നു. 

ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചി എളമക്കരയിലെ RSS കാര്യാലയമായ മാധവ നിവാസില്‍ ദീര്‍ഘകാലമായി വിശ്രമ ജീവിത൦ കഴിച്ചുവരികയായിരുന്നു.  

സംസ്കാരം വ്യാഴാഴ്ച പച്ചാളം ശ്മശാനത്തില്‍ നടക്കും. BMS മുന്‍ അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്‍റ്, കേസരിയുടെ മുഖ്യ പത്രാധിപര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

പാക് കേന്ദ്രത്തിലും കൊവിഡ്; റെയില്‍ മന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ചു

പരേതരായ മലപ്പുറം നിലമ്പൂര്‍ കോവിലകത്ത് കൊച്ചുണ്ണി തമ്പാന്‍റെയും പാലക്കാട് കൊല്ലങ്കോട് രാവുണ്യാരത്ത് നാണിക്കുട്ടിയമ്മയുടെയും മകനായി 1925ല്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 

ജൂലൈ അവസാന൦ സ്കൂളുകള്‍ തുറക്കാം; അന്തിമ തീരുമാനം സംസ്ഥാനങ്ങളുടേത്...

1942 മുതല്‍ ദത്തോപാന്ത് ഠേംഗ്ഡിയോടൊപ്പം ആര്‍എസ്എസിലും പിന്നീട് BMSലും പ്രവര്‍ത്തിച്ചു. BMS സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദേശീയ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ജനീവയില്‍ നടന്ന ലോക തൊഴിലാളി കോണ്‍ഗ്രാസില്‍ രണ്ട് തവണ പങ്കെടുത്തിട്ടുണ്ട്. 

Trending News